രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 56,000 ലേറെ പോസിറ്റീവ് കേസുകള്‍

പരിശോധനകള്‍ കുറഞ്ഞിട്ടും രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിന് മുകളില്‍ പോസിറ്റീവ് കേസുകളും 271 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനത്തും രണ്ടായിരത്തിനടുത്ത് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു.ഉത്തരേന്ത്യയില്‍ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധനകള്‍ കുറഞ്ഞിട്ടും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവുണ്ടായില്ല. ഇന്നലെ 7, 85,864 പേരില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് 56,211 പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്. ഇതില്‍ 60 ശതമാനം കൊവിഡ് കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്. സംസ്ഥാനത്ത് ഇന്നലെ 31,000 ത്തിന് മേല്‍ ആളുകള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ഐസിയു കിടക്കകള്‍ക്ക് ക്ഷാമം ഉണ്ടെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക് ഡൗണ്‍ ഉണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി നല്‍കി. പൊതുജനം മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ പറ്റുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രക്ക് പുറമേ പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും രോഗബാധ ഉയരുകയാണ്. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡില്‍ 25 മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്തും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ വര്‍ഷത്തില്‍ ആദ്യമായാണ് ഡല്‍ഹിയില്‍ പ്രതിദിന പോസിറ്റീവ് കേസുകള്‍ രണ്ടായിരത്തോടടുക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍