ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് നിസാര പരിക്ക്

മീനങ്ങാടി: മീനങ്ങാടി പച്ചിലക്കാട് റൂട്ടില്‍ കരണിയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.കോഴിക്കോട് സ്വദേശി മുസ്തഫയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹം മീനങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. പാര്‍സലുമായി വരികയായിരുന്ന ലോറിയിലെ ലോഡ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍