OPEN NEWSER

Sunday 01. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാര്‍ഷികമേഖലയിലൂടെയുള്ള പ്രചരണവുമായി എം.എസ് വിശ്വനാഥന്‍

  • S.Batheri
16 Mar 2021

 

പുല്‍പ്പള്ളി: കാര്‍ഷികമേഖലയിലൂടെയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എസ് വിശ്വനാഥന്റെ പര്യടനത്തിന് ഊഷ്മള സ്വീകരണം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളിലായിരുന്നു ഇന്നത്തെ പര്യടനം. രാവിലെ ഒമ്പതിന് ചീയമ്പത്ത് തുടങ്ങി ആടിക്കൊല്ലി, 56, തൂപ്ര, ചെറ്റപ്പാലം, കാപ്പിസെറ്റ്, താന്നിത്തെരുവ് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. കാപ്പിസെറ്റ് അമരക്കുനിയിലെത്തിയ സ്ഥാനാര്‍ഥിക്ക് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായ ഭവാനി, രാജപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.പി.ഐഎം മുന്‍ ജില്ലാ കമ്മിറ്റിയംഗവും പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി കെ മാധവനെ സന്ദര്‍ശിച്ചു. പാളക്കൊല്ലി കോളനിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായ വെള്ളിയുടെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.ശശിമല, ചണ്ണോത്തുകൊല്ലി, പാടിച്ചിറ, സീതാമൗണ്ട് പ്രദേശങ്ങളിലും പര്യടനം നടത്തി. മുള്ളന്‍കൊല്ലി ടൗണിലെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. കഴിഞ്ഞ 10 വര്‍ഷവും മണ്ഡലത്തിനെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് എംഎല്‍എ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വരള്‍ച്ചാപരിഹാരത്തിന് മുന്‍കൈയെടുക്കാത്തത് കര്‍ഷകര്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ശശാങ്കന്‍, പുല്‍പ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു, കെ എന്‍ സുബ്രഹ്മണ്യന്‍, ടി കെ ശിവന്‍, കെ വി ജോബി, പി എന്‍ കേശവന്‍, പി എ മുഹമ്മദ്, പി ജെ പൗലോസ് തുടങ്ങിയവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
  • അഭിമാനമായി ഫിദ കെ
  • വയനാടിനെ സമ്പൂര്‍ണമായി അവഗണിച്ച ബജറ്റ്; ജില്ലയുടെ സ്വപ്നപദ്ധതികളെ പരാമര്‍ശിക്കുക പോലും ചെയ്യാത്ത ബജറ്റ് നിരാശജനകം: അഡ്വ.ടി.സിദ്ധിഖ് എംഎല്‍എ
  • ബജറ്റില്‍ മാനന്തവാടി മണ്ഡലത്തിന് 25.5 കോടിയുടെ പദ്ധതികള്‍
  • കൊലപാതക കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show