വെള്ളരിപ്പാലത്ത് കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കും

മാനന്തവാടി: കടുവാ ശല്യം രൂക്ഷമായ തവിഞ്ഞാല്‍ മക്കിക്കൊല്ലി വെള്ളരിപാലത്ത് കൂട് സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ രമേശ് ബിഷ്‌ണോയി അറിയിച്ചു. ഇന്ന് പുലര്‍ച്ചെയും പ്രദേശത്ത് കടുവ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനപ്രതിനിധികളും, പൊതു പ്രവര്‍ത്തകരും ഡി.എഫ്.ഒ ഓഫീസിലെത്തി ഡി എഫ്ഒയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇന്നുച്ചയ്ക്ക് 2 മണി മുതല്‍ വനം വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തി കടുവയെ തുരത്താന്‍ ശ്രമിക്കും. ശ്രമം വിജയിച്ചില്ലെങ്കില്‍ രാത്രി 8 മണിക്ക് കൂട് സ്ഥാപിക്കുമെന്നാണ് ഡി.എഫ്.ഒ അറിയിച്ചത്. കൂട് സ്ഥാപിച്ചില്ലെങ്കില്‍ നാളെ ഡി.എഫ്.ഒ ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് നടന്ന ചര്‍ച്ചയില്‍വാര്‍ഡ് മെമ്പര്‍ ജോസ് കൈനിക്കുന്നേല്‍, ബ്ലോക്ക് അംഗം അസീസ് വാളാട്, ജനപ്രതിനിധികളായ എംജി ബിജു, ലൈജി തോമസ്, പൊതുപ്രവര്‍ത്തകരായ മനോജ് ഒഴക്കോടി, പ്രതീഷ് മൈലാടി, അജോ മാളിയേക്കല്‍, പാപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍