OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിയമസഭാ തെരഞ്ഞെടുപ്പ്; കല്‍പ്പറ്റ മണ്ഡലത്തില്‍ വയനാട്ടില്‍നിന്നുള്ള നേതാവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍  സമ്മര്‍ദം

  • Kalpetta
05 Mar 2021

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഏക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയില്‍ വയനാട്ടില്‍നിന്നുള്ള നേതാക്കളില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം. കല്‍പ്പറ്റ സീറ്റ് ജില്ലയ്ക്കു പുറമേനിന്നുള്ള നേതാവിനു നല്‍കിയേക്കുമെന്നു സൂചനയുടെ പശ്ചാത്തലത്തിലാണിത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമേ മുസ്‌ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റിയും സീറ്റ് വയനാടിനു പുറത്തുള്ളവര്‍ക്കു നല്‍കരുതെന്ന നിലപാട് കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ ജനവിധി തേടുമെന്നു  മുമ്പ് പ്രചാരണമുണ്ടായപ്പോള്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവര്‍ ജില്ലയില്‍ത്തന്നെയുണ്ടെന്നു മുസ്‌ലിംലീഗ് നേതാക്കളില്‍ ചിലര്‍ തുറന്നടിച്ചിരുന്നു.കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ നേതാക്കളില്‍ ചിലരുടെ കൊഴിഞ്ഞുപോക്കടക്കം പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഡിസിസി ഓഫീസില്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എംപി, ജില്ലയുടെ ചുമതലയുള്ള എംപി കെ. മുരളീധരന്‍ എന്നിവരുടെ  സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗങ്ങളിലും കല്‍പ്പറ്റ സീറ്റില്‍ വയനാട്ടില്‍നിന്നുള്ളവര്‍ക്കു പരിഗണന നല്‍കണമെന്നു ആവശ്യമുയര്‍ന്നു.ജില്ലയിലെ പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളായ ബത്തേരിയിലും മാനന്തവാടിയിലും മത്സരചിത്രം തെളിയുകയാണ്. മാനന്തവാടി മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയും സിറ്റിംഗ് എംഎല്‍എ  സിപിഎമ്മിലെ ഒ.ആര്‍. കേളുവും  തമ്മിലാകും മുഖ്യപോരാട്ടമെന്ന് വ്യക്തമായിട്ടുണ്ട്. ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ച എം.എസ്. വിശ്വനാഥനുമായിരിക്കും അങ്കത്തട്ടിലെ പ്രധാന എതിരാളികളെന്നും ഏകദേശം ധാരണയുണ്ട്. രണ്ടു മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ എന്‍ഡിഎ അടുത്ത ദിവസം പ്രഖ്യാപിക്കും. മാനന്തവാടിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസിനാണ് പ്രഥമ പരിഗണന. ബത്തേരിയില്‍ എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ, വനിതാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അംബിക കേളു എന്നിവരെയാണ് പരിഗണിക്കുന്നത്.

കല്‍പ്പറ്റ മണ്ഡലത്തില്‍ ഇടതു, വലതു മുന്നണി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ഇടതു മുന്നണി കല്‍പ്പറ്റ സീറ്റ് എല്‍ജെഡിക്കാണ് നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ജെഡി ജില്ലാ കൗണ്‍സില്‍ യോഗം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാറിനെയാണ്  സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. എങ്കിലും രാജ്യസഭാംഗമായ ശ്രേയാംസ്‌കുമാര്‍ മത്സരിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. ജില്ലാ കൗണ്‍സില്‍ നിര്‍ദേശത്തോടു ശ്രേയാംസ്‌കുമാര്‍ പ്രതികരിച്ചിട്ടില്ല. ശ്രേയാംസ്‌കുമാറിന്റെ മകള്‍ മയൂര, അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു എല്‍ജെഡിയിലെത്തിയ ഡിസിസി സെക്രട്ടറി പി.കെ. അനില്‍കുമാര്‍ എന്നിവരും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.

കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.വി. ബാലചന്ദ്രന്‍, കെപിസിസി അംഗങ്ങളായ എന്‍.ഡി. അപ്പച്ചന്‍, കെ.എല്‍. പൗലോസ് എന്നിവര്‍  കല്‍പ്പറ്റയില്‍ ജനവിധി തേടാന്‍ ആഗ്രഹിക്കുന്ന ജില്ലക്കാരായ നേതാക്കളാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും വയനാട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റും നിലവില്‍ ഡിസിസി സെക്രട്ടറിയുമായ കെ.ഇ. വിനയനും സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികയിലുണ്ട്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമാണ് ഇദ്ദേഹം. കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖാണ് കല്‍പ്പറ്റ സീറ്റിനുവേണ്ടി ശ്രമിക്കുന്ന വയനാടിനു പുറമേനിന്നുള്ള നേതാക്കളില്‍ പ്രമഖന്‍. ബിജെപി ജില്ലാ പ്രസിഡന്റ് സജി  ശങ്കര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.വി. ന്യൂട്ടണ്‍ എന്നിവരില്‍ ഒരാള്‍ കല്‍പ്പറ്റയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നും സൂചനയുണ്ട്

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show