OPEN NEWSER

Saturday 04. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ്; 102 പേര്‍ക്ക് രോഗമുക്തി; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
02 Mar 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (2.03.21) 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 102 പേര്‍ രോഗമുക്തി നേടി. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27012 ആയി. 25399 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1352 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1243 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

മുട്ടില്‍ സ്വദേശികളായ 9 പേര്‍, നെന്മേനി, ബത്തേരി 7 പേര്‍ വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 4 പേര്‍ വീതം, മാനന്തവാടി, മൂപ്പൈനാട്, വെള്ളമുണ്ട മൂന്നു പേര്‍ വീതം, കല്‍പ്പറ്റ,  മീനങ്ങാടി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന രണ്ടു പേര്‍ വീതം, എടവക, അമ്പലവയല്‍, കണിയാമ്പറ്റ, കോട്ടത്തറ, തരിയോട്, മേപ്പാടി സ്വദേശികളായ ഓരോരുത്തരുമാണ്  സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഗള്‍ഫില്‍ നിന്ന് വന്ന ഒരു പൊഴുതന സ്വദേശിയാണ് വിദേശത്തു നിന്നെത്തി രോഗ ബാധിതനായത്.

 102 പേര്‍ക്ക് രോഗമുക്തി

മാനന്തവാടി സ്വദേശികളായ 5 പേര്‍, ബത്തേരി, പുല്‍പ്പള്ളി, വെങ്ങപ്പള്ളി മൂന്നു പേര്‍ വീതം,  മുട്ടില്‍, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, പൊഴുതന, നെന്മേനി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 82 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

 378 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.03.21) പുതുതായി നിരീക്ഷണത്തിലായത് 378 പേരാണ്. 440 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5001 പേര്‍. ഇന്ന് പുതുതായി 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1421 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 288020 സാമ്പിളുകളില്‍ 278356 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 251344 നെഗറ്റീവും 27012 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ഓപ്പറേഷന്‍ തൂഫാന്‍ ; ബത്തേരിയില്‍ വീട്ടിലെ രഹസ്യ അറയിലും കാറിലും സൂക്ഷിച്ച വന്‍ ഹാന്‍സ് ശേഖരം പിടികൂടി
  • മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നിലായി മഴയളവ് : ജൂണ്‍ മാസത്തില്‍ വയനാട് ജില്ലയില്‍ കാലവര്‍ഷം മന്ദഗതിയില്‍
  • പെരിക്കല്ലൂരില്‍ കാര്‍ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി; രാത്രിയായതിനാല്‍ വന്‍ അപകടം ഒഴിവായി
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കായകല്‍പം: ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ വയനാട് ജില്ലയില്‍
  • വയനാട് മെഡിക്കല്‍ കോളേജിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാണെന്ന് മാനന്തവാടി നഗരസഭ ഭരണ സമിതി
  • കാടും നാടും കണ്ണീരണിഞ്ഞു; ചേകാടിക്കാരുടെ പ്രിയപ്പെട്ട കാട്ടാന 'ലക്ഷ്മി' ചരിഞ്ഞു
  • ഓപ്പറേഷന്‍ തൂഫാന്‍; ഒരു മാസത്തിനുള്ളില്‍ വയനാട്ടില്‍ 135 കേസുകള്‍; 148 പേര്‍ പിടിയില്‍
  • കായകല്‍പം: ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജൂലൈ 3ന് വയനാട് ജില്ലയില്‍; മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show