വാഹനം പൊളിക്കല്‍ നയം; തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ അധികം കൂട്ടും. ശാസ്ത്രീയമായ പഠനങ്ങള്‍ കൂടാതെയുള്ള തീരുമാനം പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വിമര്‍ശനം.
പഴയ വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള പൊളിക്കല്‍ നയം (സ്‌ക്രാപേജ് പോളിസി) ആണ് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയത്. നിശ്ചിത വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള നയത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അംഗികാരം നല്‍കി. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പ്രാബല്യത്തിലാകുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തെ മുന്‍ നിര വാഹന നിര്‍മാണ ഹബ്ബ് ആക്കി മാറ്റാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററിലധികം കൂട്ടും. തുറമുഖങ്ങള്‍ക്ക് സമീപം ഓട്ടോമൊബൈല്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനാണ് നീക്കം. പക്ഷേ ഇക്കാര്യത്തില്‍ ഉചിതമായ ശാസ്ത്രിയ പഠനങ്ങള്‍ നടന്നിട്ടില്ല.
തീരമേഖലയെയും തീരത്തോട് ചേര്‍ന്നുള്ള സമുദ്രമേഖലയെയും പ്രതികൂലമായി ബാധിക്കുന്ന തിരുമാനം ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കകും കാരണമാകും. ഓട്ടോമൊബൈല്‍ മാലിന്യങ്ങള്‍ കടലില്‍ കലരുന്നത് മത്സ്യങ്ങളെ അടക്കം ബാധിക്കും എന്നാണ് വിദഗ്ധര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍