എം.ഡി.എം.എ യും, ഹാഷിഷുമായി യുവാക്കള്‍ പിടിയില്‍
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സംഘവും കല്‍പ്പറ്റ പോലീസ് സ്റ്റേഷന് എസ്.ഐ മാരായ മുഹമ്മദ്, ദീപ്തി, എ.എസ്.ഐ മണി എന്നിവര്‍ സംയുക്തമായി രഹസ്യ വിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ ടൗണിലെ വയനാട് ക്ലിഫ് ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെടുന്ന എം.ഡി.എം.എ യും, ഹാഷിഷുമായിപിടികൂടി. സംഭവുമായി ബന്ധപ്പൈട്ട് കല്‍പ്പറ്റ മെസ്ഹൗസ് റോഡ് ശ്രീദുര്‍ഗ്ഗ വീട്ടില്‍ സ്മിജിലേഷ് എം.സി (32),വൈത്തിരി, പഴയ വൈത്തിരി, ചീളിയില്‍ വീട്ടില്‍ റാസി.സി (30) എന്നിവരെ അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍