മാരുതി വാനിടിച്ച് കാല്‍നടയാത്രികക്ക് പരിക്കേറ്റു

തലപ്പുഴ: റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാരുതി വാനിടിച്ച് കാല്‍നടയാത്രികക്ക് പരിക്കേറ്റു. അഞ്ചുകുന്ന് ഒന്നാം മൈല്‍ ലക്ഷം വീട് കോളനിയിലെ ശശിയുടെ ഭാര്യ ജാനു (35) വിനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരത്തോടെ തലശ്ശേരി റോഡില്‍ തലപ്പുഴ എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് വെച്ചായിരുന്നു സംഭവം. ഗോദാവരി കോളനിയിലെ ബന്ധുവിനെ സന്ദര്‍ശിച്ച് തിരികെ പോകുന്നതിനിടയിലായിരുന്നു അപകടം. തുടര്‍ന്ന് ജാനുവിനെ വയനാട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകളില്‍ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍