വയനാട് ജില്ലയില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

കല്‍പ്പറ്റ:കുരങ്ങുപനി പ്രതിരോധിക്കാന്‍ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് തലവന്‍മാരുടെ യോഗം ചേര്‍ന്നു. വന പ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും വനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി വനത്തില്‍ പോകുന്നവര്‍ക്കും കുരങ്ങുപനി ക്കെതിരെയുള്ള വാക്‌സിന്‍ നല്‍കാനും കുരങ്ങുപനി മൂലമുള്ള മരണനിരക്ക് കുറക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള നിര്‍ദ്ദേശിച്ചു. കുരങ്ങുപനി മൂലമുള്ള മരണ നിരക്ക് കുറയ്ക്കുന്നതിന് വാക്‌സിന്‍ സഹായിക്കുമെന്നും പൊതുജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുന്നോട്ടുവരണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം രണ്ട് പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലുള്ള പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സാവന്‍ സാറാ മാത്യു പറഞ്ഞു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍