കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ
തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പക്ഷപാതപരമായ പെരുമാറ്റം ഉണ്ടായാല്‍ സസ്‌പെന്ഷന്‍, പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. കള്ളവോട്ടിനെതിരെ പ്രതികരിച്ച കാസര്‍ഗോട്ടുനിന്നുള്ള ഉദ്യോഗസ്ഥന്‍ ശ്രീകുമാറിനെ മീണ അഭിനന്ദിക്കുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍