കാപ്പിറ്റോള്‍ കലാപം: ട്രംപിനെ കുറ്റവിമുക്തനാക്കി
വാഷിംഗ്ടണ് ഡിസി: കാപ്പിറ്റോള്‍ കലാപത്തിന്റെ പേരിലുള്ള ഇംപീച്ച്‌മെന്റ് അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിജീവിച്ചു. വിചാരണയ്ക്കുശേഷം സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ ഇംപീച്ച്‌മെന്റ് പാസാകാന്‍ വേണ്ട മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ല. 57 പേര്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു; 43 പേര്‍ എതിര്‍ത്തു. നൂറംഗ സഭയില്‍ 67 വോട്ടുകളാണു വേണ്ടിയിരുന്നത്. ഭരണം നടത്തുന്ന ഡെമോക്രാറ്റുകളും ട്രംപിന്റെ റിപ്പബ്ലിക്കന്മാരും 50 വീതമാണുള്ളത്. ഏഴു റിപ്പബ്ലിക്കന്മാര്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു. ട്രംപ് നേരിട്ട രണ്ടാം ഇംപീച്ച്‌മെന്റാണിത്.
ജനുവരി ആറിനു നടന്ന കാപ്പിറ്റോള്‍ കലാപത്തിനു പ്രേരണ നല്കിയെന്ന കുറ്റമാണ് ട്രംപ് നേരിട്ടത്. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിച്ച ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസ് സമ്മേളിക്കവേയാണു ട്രംപ്?അനുയായികള്‍ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ട്രംപിനെ നേരത്തേ ഇംപീച്ച് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു സെനറ്റിലെ കുറ്റവിചാരണ.
പ്രസിഡന്റ് പദവി ഒഴിഞ്ഞയാളെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഇംപീച്ച്‌മെന്റിനെ എതിര്‍ത്തു വോട്ടു ചെയ്ത മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ മിച്ച് മക്കോണല്‍ ചൂണ്ടിക്കാട്ടി. അതേസമയം, ട്രംപാണ് കലാപത്തിന്റെ ഉത്തരവാദിയെന്നും അദ്ദേഹം കോടതി നടപടികള്‍ നേരിട്ടേക്കാമെന്നും മക്കോണല്‍ പറഞ്ഞു. <രലിലേൃ>
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍