OPEN NEWSER

Monday 08. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വന സംരക്ഷണത്തിന്റെ മറവില്‍ ജനങ്ങളെ വേട്ടയാടുന്നത് അനീതി: കുറുക്കോളി മൊയ്തീന്‍

  • S.Batheri
16 Feb 2021

ബത്തേരി: വന മേഖലയോട്  ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങളെ  വന സംരക്ഷണത്തിന്റെ മറവില്‍ വേട്ടയാടുന്നത് അനീതിയാണെന്ന്  സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ പ്രസ്താവിച്ചു. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ പരിസ്ഥിതി ലോല മേഖല സീറോ പോയന്റില്‍ നിര്‍ണ്ണയിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിനു മുമ്പില്‍ നടത്തിയ പതിഷേധ ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഫര്‍ സോണിന് 3.4 കി.മീ. ആകാശദൂരം കണക്കാക്കി നാടാകെ കാടാക്കി മാറ്റി ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് വനം വകുപ്പിന്റേത്. കാടും നാടും മനുഷ്യരുമെല്ലാം ഒത്തുചേര്‍ന്നതാണ് പരിസ്ഥിതിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം. എന്നാല്‍ പരിസ്ഥിതിയുടെ പേരില്‍ മനുഷ്യര്‍ ഇവിടെ അവഗണിക്കപ്പെടുകയാണ്. മലയോരങ്ങളില്‍ മനുഷ്യവാസം അസാധ്യമാക്കുന്ന സാഹചര്യമാണ് വനം വകുപ്പും സര്‍ക്കാറും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.ടൗണില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസിനു മുന്‍പിലെത്തിയത്. ജില്ലാ ലീഗ് സെക്രട്ടറി കെ. നൂറുദ്ദീന്‍, മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എം.എ. അസൈനാര്‍, വൈസ് പ്രസിഡന്റ് വി.ഉമ്മര്‍ ഹാജി, ട്രഷറര്‍ അബ്ദുല്ല മാടക്കര, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ. ആരിഫ്, കോണിക്കല്‍ കാദര്‍, ഷബീര്‍ അഹമദ്,സമദ് കണ്ണിയന്‍,സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ഭാരവാഹികളായ ബാവഹാജി ചീരാല്‍, കല്ലിടുമ്പന്‍ ഹംസ ഹാജി, സി.മുഹമ്മദ് പടിഞ്ഞാറത്തറ,മുസ്തഫ കണ്ണോത്ത്,എന്‍ സി റഷീദ് പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് സ്വാഗതവും മണ്ഡലം പ്രസിഡന്റ്   ലത്തീഫ് അമ്പലവയല്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ഖാലിദ് വേങ്ങുര്‍, ഇബ്രാഹിം തൈതൊടി, പി.കെ.മൊയ്തീന്‍ കുട്ടി, ഗഫൂര്‍ ഓടപ്പള്ളം, നാസര്‍ കൂളിവയല്‍ നേതൃത്വം നല്‍കി.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നവജാത ശിശുവിന്റെ മരണത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥ:  രക്ഷിതാവ്
  • വര്‍ക് ഷോപ്പില്‍ അഗ്‌നിബാധ; വാഹനങ്ങള്‍ കത്തിനശിച്ചു
  • ജനവിരുദ്ധ താല്‍പ്പര്യങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസില്‍  തുടരാനാവില്ല:  എം.എസ് വിശ്വനാഥന്‍
  • എം.എസ് വിശ്വനാഥന്‍ നഗരസഭാ കണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
  • കട തീപിടിച്ച് കത്തി നശിച്ചു. 
  •  നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
  • പശുക്കിടാവിനെ വന്യമൃഗം കൊന്നുതിന്നു;പശുവിനെ കടിച്ച് പരിക്കേല്‍പ്പിച്ചു; കടുവയാണെന്ന് പ്രാഥമിക നിഗമനം
  • ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു
  • സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show