OPEN NEWSER

Monday 01. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം' സമൂഹ മാധ്യമങ്ങള്‍ക്കു മുന്നറിയിപ്പ്

  • National
12 Feb 2021

 

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന്റെ ആഗോള പിന്തുണയു ടെയും റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ട്വിറ്ററുമായുള്ള വാക്കു തര്‍ക്കത്തിനിടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ നിയമങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ എല്ലാം തന്നെ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ രാജ്യസഭയില്‍ പറഞ്ഞത്. > വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം പരമമല്ലെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്യസഭയില്‍ കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് ക്യാപിറ്റോള്‍ അക്രമം നടന്നപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ പോലീസുമായി സഹകരിച്ചു. പക്ഷേ ചെങ്കോട്ടയില്‍ അക്രമം നടന്നപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്.

 

സാമൂഹിക മാധ്യമങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു. സാധാരണക്കാരെ അവ ശാക്തീകരിച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എങ്കിലും വ്യാജവാര്‍ത്തകളും അക്രമവും പരത്താനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പു നല്കി.കേന്ദ്രസര്‍ക്കാറും ട്വിറ്ററുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. ഖാലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നതും പാക്കിസ്ഥാന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നതുമായ 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് നിര്‍ദേശിച്ചിരുന്നു.  എന്നാല്‍, ചില അക്കൗണ്ടുകള്‍ മാത്രം മരവിപ്പിച്ച് ട്വിറ്റര്‍ ഇന്ത്യക്ക് പുറത്ത് അവ സജീവമായി തന്നെ നിലനിര്‍ത്തുകയും ചെയ്തു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രാത്രി ഏഴ് മണിക്ക് ശേഷം താമരശ്ശേരി ചുരത്തിലൂടെ ബസില്ല;   യാത്രക്കാര്‍ ദുരിതത്തില്‍
  •  11,75000 രൂപയുടെ കുഴല്‍പ്പണം പിടികൂടി
  •  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന്‍ കോണ്‍ഗ്രസ് വിട്ടു
  • സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. 
  • റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയാള്‍ ആശുപത്രിയാത്രാമധ്യേ മരണപ്പെട്ടു
  • അതിമാരക മയക്ക്മരുന്നുമായി യുവാക്കള്‍ പിടിയില്‍
  • മഹിളാ നേതാവ് കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിനൊപ്പം
  • 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് 19 വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍  ;അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം; ;വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത കോവിഡ് മുന്നണിപ്പോരാളികള്‍ക്കും
  • വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കൂടി കോവിഡ്; 134 പേര്‍ക്ക് രോഗമുക്തി ;98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show