ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 10 മരണം, 125 പേരെ കാണാതായി

ഡെറാഡൂണ്‍/ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ നന്ദാദേവി ഗ്ലേസിയറിന്റെ(മഞ്ഞുമല) ഒരു ഭാഗം ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ 150 പേര്‍ മരിച്ചതായി സംശയിക്കുന്നു. തപോവന്‍ റേനിയിലെ ഋഷിഗംഗ വൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 100 തൊഴിലാളികള്‍ ബാരേജിലും 50 പേര്‍ ടണലിലുമായിരുന്നു ജോലി ചെയ്തിരുന്നത്. പത്തു മൃതദേഹങ്ങള്‍ കണ്ടെടുത്തു. തപോവന്‍വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ടണലില്‍ അകപ്പെട്ട16 തൊഴിലാളികളെ ഐടിബിപി, എസ്ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി.
ദുരന്തമുണ്ടായ ഉടന്‍ ഐടിബിപി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കരവ്യോമ സേനകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. കരസേനയുടെ മെഡിക്കല്‍, എന്‍ജിനിയറിംഗ് വിഭാഗവും ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്. പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ജോഷിമഠില്‍ ഇന്നലെ രാവിലെയാണു മഞ്ഞുമല ഇടിഞ്ഞുവീണത്. തുടര്‍ന്ന് ധൗലി ഗംഗ, ഋഷിഗംഗ, അളകനന്ദ നദികളില്‍ വന്‍ വെള്ളപ്പാച്ചിലുണ്ടായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍