കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

വൈത്തിരി: ദേശീയപാതയില്‍ വൈത്തിരി ടൗണിനടുത്ത് കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. കുന്ദമംഗലം സ്വദേശി അശ്വിന്‍, ഭാര്യ അമൃത എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുന്ദമംഗലത്തു നിന്നും വയനാട്ടിലേക്ക് വരുന്ന വഴി കാര്‍ നിയന്ത്രണം വിട്ട് വൈത്തിരിക്കടുത്ത് ഹൈവേയില്‍നിന്നും 20 അടി താഴ്ച്ചയുള്ള തളിമല റോഡിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍