നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു
മീനങ്ങാടി: അരിമുള അയ്യപ്പക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഓട്ടോ യാത്രികനായ മധ്യവയസ്‌കന്‍ മരണപ്പെട്ടു.പൂതാടി താഴമുണ്ട എ.കെ.ജി കവല മംഗലപ്പള്ളിയില്‍ ബെന്നി (55) ആണ് മരിച്ചത്. സഹയാത്രികനായ താഴമുണ്ട സ്വദേശി ഗോപി കാലിന് പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി. ഗോപിയും, ബെന്നിയും, സുഹൃത്തും ഉച്ചക്ക് 2 മണിയോടെ ഓട്ടോയില്‍ വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.ബീനയാണ് ബെന്നിയുടെ ഭാര്യ.മക്കള്‍: വിബിന്‍, സുബിന്‍
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍