OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാന്‍കൊമ്പും, നിരോധിത കറന്‍സിയും പിടികൂടി; പ്രതി ഒളിവില്‍ 

  • S.Batheri
26 Jan 2021

മുത്തങ്ങ: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍നടത്തിയ പരിശോധനയില്‍ മാന്‍കൊമ്പുകളും, നിരോധിത കറന്‍സിയും പിടികൂടി. ജയില്‍ ശിക്ഷയില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയ മുത്തങ്ങ തകരപ്പാടി കുറുവക്കോടന്‍ കെ.എം ഷമീര്‍ (43) എന്നയാളുടെ വീട്ടില്‍ നിന്നുമാണ് തലയോട്ടിയോട് കൂടിയതും അല്ലാത്തതുമായ മാന്‍കൊമ്പുകളും, 1,97,000 രൂപയുടെ നിരോധിത ഇന്ത്യന്‍ കറന്‍സിയും പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി രജികുമാറും ലഹരി വിരുദ്ധ സേനാംഗങ്ങളും,ബത്തേരി എസ്.ഐ വി.ഒ മുകുന്ദനും, സംഘവും നടത്തിയ പരിശോധനയിലാണ് മാന്‍ കൊമ്പും, നിരോധിത കറന്‍സിയും കണ്ടെത്തിയത്.പ്രതിയുടെ പേരില്‍ വന്യ ജീവി സംരക്ഷണ നിയമപ്രകാരവും,  സ്‌പെസിഫൈഡ് ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. ഷമീര്‍ ഒളിവിലായതിനാല്‍ അറസ്റ്റുചെയ്യാന്‍ സാധിച്ചില്ലെന്നും, അന്വേഷണം നടത്തി വരുന്നതായും പോലീസ് വ്യക്തമാക്കി. 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show