മുനീര്‍ -ജിസ്‌റ ദമ്പതികള്‍ക്ക് ജനസേവനം കുടുംബ കാര്യം..!

പുല്‍പ്പള്ളി: അഞ്ച് വര്‍ഷത്തെ ഭരണസമിതിയില്‍ നിന്നും ഭര്‍ത്താവ് ഒഴിഞ്ഞപ്പോള്‍ ആകസ്മികമെന്നോണം അതേ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത് ഭാര്യ. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് മുസ്ലീംലീഗിലെ ജിസ്‌റ മുനീര്‍ ആച്ചിക്കുളമാണ്. വാര്‍ഡ് 18 പട്ടാണിക്കൂപ്പില്‍ നിന്നും വിജയിച്ചാണ് ജിസ്‌റ ഇപ്പോള്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ നിന്നും മത്സരിച്ച് ജയിച്ചത് ജിസ്‌റയുടെ ഭര്‍ത്താവ് മുനീര്‍ ആച്ചിക്കുളമായിരുന്നു. പിന്നീട് മുനീര്‍ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശ്ലാഘനീയമായ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് മുനീര്‍ പഞ്ചായത്തിന്റെ പടിയിറങ്ങിയത്. പിന്നീട് പതിനെട്ടാം വാര്‍ഡ് സ്ത്രീസംവരണമായപ്പോള്‍ മുനീറിന്റെ ഭാര്യ ജിസ്‌റ മത്സരരംഗത്തെത്തി വിജയിക്കുകയും ചെയ്തു.
ബി എസ് സി ബിരുദദാരിയായ ജിസ്‌റ ബി എഡും പൂര്‍ത്തിയാക്കിയാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന ജിസ്‌റയുടെ മനസ് നിറയെ ഇപ്പോള്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസനസ്വപ്നങ്ങളാണ്. ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ജിസ്‌റ പറഞ്ഞു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി ജിസ്‌റ വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച പുതിയ ഭരണസമിതിയിലൂടെയും ജിസ്‌റയിലൂടെ പ്രാവര്‍ത്തികമാവട്ടെയെന്നും മുനീറും പറഞ്ഞു. ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍, മാനന്തവാടി മേരിമാതാ കോളജ്, പുല്‍പ്പള്ളി സി കെ രാഘവന്‍ മെമ്മോയില്‍ ബി എഡ് സെന്റര്‍ എന്നിവിടങ്ങളിലായിരുന്നു ജിസ്‌റയുടെ പഠനം. പുല്‍പ്പള്ളി സെന്റ്‌മേരീസ് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ ഹിന, മൂന്ന് വയസുകാരിയായ നിഹ എന്നിവരാണ് ഈ പൊതുപ്രവര്‍ത്തക ദമ്പതികളുടെ മക്കള്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍