വീണ്ടും വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

കൊളഗപ്പാറ: ദേശീയ പാതയില്‍ കൊളഗപ്പാറ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട ഗുഡ്‌സ് വാഹനം മരത്തിലിടിച്ച് രണ്ട് പേര്‍ മരണം. മീനങ്ങാടി 53 ലെ തോട്ടത്തില്‍ അബൂബക്കറിന്റെയും നബീസയുടെയും മകന്‍ ഷമീര്‍ (30), കൂടെയുണ്ടായിരുന്ന മുട്ടില്‍ പരിയാരം പാറക്കല്‍ വീട്ടില്‍ മുസ്തഫ എന്നിവരാണ് മരണപ്പെട്ടത്. ഷമീറിന്റെ മൃതദേഹം ബത്തേരി സ്വകാര്യ ആശുപത്രിയിലും മുസ്തഫയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലുമാണുള്ളത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. മീനങ്ങാടി ഭാഗത്തുനിന്നും ബത്തേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍