ഓട്ടോറിക്ഷയില്‍ കാറിടിച്ചു ;ഓട്ടോ യാത്രികര്‍ക്ക് നിസാര പരിക്ക്; നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി

തോല്‍പ്പെട്ടി: കാട്ടിക്കുളം -മൈസൂര്‍ ദേശീയ പാതയില്‍ തോല്‍പ്പെട്ടി വലിയ നായ്ക്കട്ടിക്ക് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിലിടിച്ച ഡസ്റ്റര്‍ കാര്‍ നിര്‍ത്താതെ പോയി. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ ഓട്ടോ റോഡില്‍ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ ബേഗൂര്‍ സ്വദേശി ബിന്ദുവിനും, രണ്ട് യാത്രികര്‍ക്കും നിസാര പരിക്കേറ്റു. ഇരുവരും ജില്ലാശുപത്രിയില്‍ ചികിത്സ തേടി. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ ചെറിയ നായ്ക്കട്ടിയില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് പോലീസെത്തി കാര്‍ സ്‌റ്റേഷനിലേക്കെത്തിച്ചു. ആന്ധ്രയില്‍ നിന്നുമെത്തിയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറാണ് ഓട്ടോയില്‍ തട്ടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍