വനപാലകര്‍ക്കും രക്ഷയില്ല..! ചെതലയം റേഞ്ച് ഓഫീസറെ കടുവ ആക്രമിച്ചു
പുല്‍പ്പള്ളി: കൊളവള്ളി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിലിനിടെ ചെതലയം റെയിഞ്ചറെ കടുവ ആക്രമിച്ചു. ശശികുമാര്‍(54)നെയാണ് കടുവ ആക്രമിച്ചത്. രണ്ടേമുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് ആക്രമണുണ്ടായത്. കടുവയുടെ ആക്രമണത്തില്‍ റെയിഞ്ചറുടെ ശരീരത്തില്‍ പരുക്കേറ്റു. ഇദ്ദേഹത്തെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതല്‍ തന്നെ പ്രദേശത്തെ വീടുകള്‍ക്ക് സമീപത്തുവരെ കടുവയുടെ സാന്നിധ്യമുണ്ടായതോടെ വനംവകുപ്പെത്തി തിരച്ചില്‍ നടത്തുന്നതിന്നിടെയാണ് ആക്രമണം ഉണ്ടായത്. റെയിഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികള്‍ ഭയപ്പാടിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കടുവയെ മയക്കുവെടി വെച്ചുപിടികൂടണമെന്നാണ് ആവശ്യം. മൂന്ന് മാസംമുമ്പ് പുല്‍പ്പള്ളി ആനപ്പാറയില്‍ വെച്ചും കടുവയുടെ ആക്രമണത്തില്‍ ശശികുമാറിന് പരുക്കേറ്റിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍