ബൈക്കും ഗുഡ്‌സും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തൃക്കൈപ്പറ്റ: വെള്ളിത്തോട് മൂരിപ്പാറ രവി-നിഷ ദമ്പതികളുടെ ഏകമകനായ അഭിജിത്ത്(16) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് തൃക്കൈപ്പറ്റ ക്ഷേത്രത്തിന് സമീപം ബൈക്കും ഗുഡ്‌സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കോടെ അഭിജിത്തിനെ ആദ്യം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാക്കവയല്‍ ജിഎച്ച്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍