OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊളവള്ളിയിലെ ജനവാസ കേന്ദ്രത്തില്‍ കണ്ട കടുവയെ തുരത്താന്‍ നടപടിയായി

  • S.Batheri
07 Jan 2021

പുല്‍പ്പള്ളി: സീതാ മൗണ്ടിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. കൊളവള്ളി പള്ളിയ്ക്ക് സമീപമുള്ള സ്വകാര്യ കൃഷിയിടത്തില്‍ കടുവയെ കണ്ടെത്തിയതോടെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലായി.  ഇന്ന് വൈകിട്ട് സേവ്യംകൊല്ലിയിലെ വീട്ടമ്മ കടുവയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് തിരച്ചില്‍ നടത്തിയത്.ഇന്ന് ഉച്ചയോടെ വയലില്‍ പുല്ലരിയുന്നവരാണ് കടുവയെ ആദ്യം കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചു.  വനം വകുപ്പ് നടത്തിയ തിരച്ചിലില്‍ പിന്നീട് കൃഷിയിടത്തില്‍ കടുവയെ കണ്ടെത്തി.

കൃഷിയിടത്തില്‍ തന്നെ കിടക്കുന്ന കടുവയെ വനം വകുപ്പ് നീരീക്ഷിച്ച് വരികയാണ്. സന്ധ്യയോടെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയ ശേഷം കടുവയെ വനമേഖലയിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. കൃഷിയിടത്തില്‍ തന്നെ കിടക്കുന്ന കടുവയ്ക്ക് പരിക്കുകളോ പ്രായാധിക്യമോ ഉള്ളതാണോ എന്ന സംശയത്തിലാണ് വനം വകുപ്പ്.ബുധനാഴച മുതല്‍ ജനവാസ കേന്ദ്രത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടായതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കൊളവള്ളി.കടുവയെകൃഷിയിടത്തില്‍ നിന്ന് തുരത്തുന്നതിന് പകരം മയക്കുവെടി വച്ചോ കൂട് സ്ഥാപിച്ചോ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show