മുത്തങ്ങയില്‍ വന്‍ പാന്‍മസാല വേട്ട ; 3 ലക്ഷത്തോളം രൂപയുടെ പാന്‍മസാല പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ വന്‍ പാന്‍ മസാല വേട്ട. മൈസൂരില്‍ നിന്നും വന്ന കെ.എല്‍ 11 എന്‍ 1300 അശോക് ലെയ്ലാന്‍ഡ് ലോറിയില്‍ കാലിത്തീറ്റ, മുത്താറി ലോഡില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 210 കിലോഗ്രാം (21000) പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. ഇതിന് 3 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കോഴിക്കാട് താമരശ്ശേരി വാവാട് സ്വദേശി വി.കെഷാഹുല് ഹമീദ് (51) നെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെയും ,ലോറിയും, 210 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും തുടര്‍നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.അനില്‍കുമാര്‍, കെ. എസ് സതീഷ് ,സി. ഇ.ഒ സുനില്‍കുമാര്‍ എം.എ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍