OPEN NEWSER

Tuesday 09. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഫിറ്റ് ഇന്ത്യഫിറ്റ് ക്യാംപസ് ; നീലഗിരി കോളേജുമായി കൈകോര്‍ത്ത് കോവളം എഫ്.സി

  • S.Batheri
24 Dec 2020

ബത്തേരി: സന്തോഷ് ട്രോഫി താരം എബിന്‍ റോസ് ഉള്‍പ്പടെ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ പ്രതീക്ഷയായ കോവളം എഫ്.സി യും നീലഗിരി കോളേജും  തമ്മിലുള്ള ധാരണപത്രം കൈമാറി. ഈ അദ്ധ്യായന വര്‍ഷം കോളേജില്‍ ആരംഭിച്ച ഫിറ്റ് ഇന്ത്യ ഫിറ്റ് ക്യാംപസ് മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലകരുടെ യോഗ്യത തുടങ്ങി വിവിധ ഘടകങ്ങള്‍ ക്ലബ്ബ് പ്രതിനിധികള്‍ പരിശോധിച്ച് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ധാരണ പത്രം കൈമാറിയത്. താളൂരിലെ ഹൈ ആള്‍ട്ടിട്യൂഡ് ഗ്രൗണ്ടില്‍ ശരിയായ പരിശീലനവും മാര്‍ഗനിര്‍ദേശവും ലഭിച്ചാല്‍ ലോകനിലവാരത്തിലുള്ള കളിക്കാരെ ഇവിടെനിന്നു വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നിലവാരത്തിലുള്ള പരിശീലനം ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. കോളേജ് മാനേജിംങ്ങ് ഡയറക്ടര്‍ റാഷിദ്ഗസ്സാലി, കോവളം. എഫ്.സി.പ്രസിഡണ്ട് റ്റി.ജെ. മാത്യവും ഒപ്പിട്ട ധാരണ പത്രമാണ് കോളേജ് ക്യാംപസില്‍  നടന്ന ചടങ്ങില്‍ കൈമാറിയത്, അക്കാഡിമിക്ക് ഡീന്‍  പ്രേഫ.ടി മോഹന്‍ ബാബു ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്‌ട്രേറ്റര്‍ എം  ദു:രൈ, കോളേജ് കൌണ്‍സില്‍  മെമ്പര്‍ അന്‍വര്‍ സാദിക്ക്, ഫുട്‌ബോള്‍ മെന്റര്‍ സി എ സത്യന്‍, കോവളം എഫ്, സി.മനേജര്‍ ബൈജു എന്നിവര്‍ സംസാരിച്ചു. കായിക വിഭാഗം മേധാവി സരില്‍ വര്‍ഗീസ് സ്വാഗതവും പി.ടി.എ.മെമ്പര്‍ കരുണകരന്‍ നന്ദിയും പറഞ്ഞു.

ഇതിനകം നിരവധി അന്തര്‍ സംസ്ഥാന മത്സരങ്ങളിലുള്‍പ്പടെ ജേതാക്കളായ നീലഗിരി കോളേജ് ഫുട്ബാള്‍ ടീമിലെ താരങ്ങളായ ഷഹീര്‍, സല്‍മാന്‍ എന്നിവര്‍ കോവളം എഫ് സി ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.:

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് നന്ദി.., ആ ജീവന്‍ തിരിച്ചു നല്‍കിയതിന് ..!
  • വെള്ളരിപ്പാലത്ത് കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കും
  • വെള്ളരിപ്പാലത്ത് വീണ്ടും കടുവയുടെ സാന്നിധ്യം; ഇന്നലെ ഭക്ഷിച്ച പശുവിന്റെ ശരീരാവശിഷ്ടം വീണ്ടുമെത്തി ഭക്ഷിച്ചു 
  • പശുവിനെ കൊന്നത് കടുവ തന്നെ;വനപാലകര്‍ കടുവയെ കണ്ടു; തുരത്താനുള്ള ശ്രമം തുടരുന്നു; പ്രദേശവാസികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം
  • ചരക്കുലോറി തട്ടി സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു;നിര്‍ത്താതെ പോയ ലോറി പിന്നീട് പിടികൂടി
  • തേനീച്ചയുടെ കുത്തേറ്റ് അഞ്ച്‌പേര്‍ ചികിത്സയില്‍
  • പ്രിന്റിംഗ് പ്രസ് ഉടമകള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം:വയനാട് ജില്ലാ കളക്ടര്‍
  • നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നാളെ കൂടി പേര് ചേര്‍ക്കാം
  • സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
  • വയനാട് ജില്ലയില്‍ ഇന്ന് 31  പേര്‍ക്ക് കൂടി കോവിഡ് ;എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ; 104 പേര്‍ക്ക് രോഗമുക്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show