വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

നടവയല്‍: വൈത്തിരി പാലത്തിന് സമീപം ടോറസ് ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടവയല്‍ ആലുംമൂല ഗോവിന്ദന്‍ -മീനാക്ഷി ദമ്പതികളുടെ മകന്‍ കണ്ണന്‍ ഏ. ജി (26) ആണ് മരിച്ചത്. ഡിസംബര്‍ 5 ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. സഹയാത്രികനായ നടവയല്‍ പുലച്ചിക്കുനി സുകുമാരന്റെ മകന്‍ പി.എസ് വിഷ്ണു (24) വിനും അപകടത്തില്‍ പരിക്കേറ്റിരുന്നു.സാരമായി പരിക്കേറ്റ ഇരുവരേയും ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ചികില്‍സയിലായിരുന്ന കണ്ണന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഷിജിത്ത് ഏക സഹോദരനാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍