പശുക്കിടാവിനെ കടുവ കൊന്നു
പുല്‍പ്പള്ളി: പാക്കം തിരുമുഖത്ത് മേയാന്‍വിട്ട പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. താഴെ കുടിയിലെ ദേവകിയുടെ 2 വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. തിരുമുഖം കോളനിക്കാര്‍ കുടിവെള്ളമെടുക്കുന്ന കേണിയുടെ സമീപത്ത് മേഞ്ഞുനിന്ന പശുക്കിടാവിന് മേല്‍ ചാടിവീണ കടുവ അതിനെ വനത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപത്ത് കന്നുകാലികളെ മേയ്ക്കുകയായിരുന്ന മീനാക്ഷിയെന്ന സ്ത്രീ ഇത് കണ്ട് ബഹളമുണ്ടാക്കി കോളനിക്കാരെ വിളിച്ച് വരുത്തിയപ്പോഴേക്കും കടുവ വനത്തിലേക്ക് ഓടി മറയുകയായിരുന്നു. കടുവ തൊട്ടടുത്ത വനത്തിലുണ്ടെന്ന് കോളനിക്കാര്‍ പറയുന്നു. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമായതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍