യാക്കോബായ സഭയുടെ അവകാശ സംരക്ഷണ യാത്രക്ക് നാളെ മീനങ്ങാടിയില്‍ തുടക്കമാകും

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര നാളെ (ഡിസംബര്‍ 15) തുടങ്ങും. അവകാശ സംരക്ഷണം നിയമ നിര്‍മാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും. മീനങ്ങാടി സെന്റ്പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലിലെ ശാമുവേല്‍ മോര്‍ പീലക്‌സിനോസ് തിരുമേനിയുടെ കബറിങ്കല്‍ നിന്ന് രാവിലെ 9.30ന് യാത്ര ആരംഭിക്കും. യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം ഇടവകകളില്‍ ഹിതപരിശോധന നടത്തി മലബാര്‍ മോഡലില്‍പരിഹരിക്കുക, തങ്ങള്‍ പടുത്തുയര്‍ത്തിയ ദൈവാലയങ്ങള്‍ വിശ്വാസികള്‍ക്ക് ആരാധനസ്വാതന്ത്ര്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള യാത്രമലങ്കര മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ്മെത്രാപ്പോലീത്ത ഫ്‌ളാഗ് ഓഫ് ചെയ്യും. മലബാര്‍ ഭദാസന മെത്രാപ്പോലീത്ത സഖറിയാസ് മോര്‍പോളികാര്‍പ്പോസ് അധ്യക്ഷത വഹിക്കും. സമരസമിതി കണ്‍വീനര്‍ തോമസ് മോര്‍ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്ത പതാക ഏറ്റുവാങ്ങും. കോഴിക്കോട് ഭദ്രാസനത്തിന്റെ പൗലോസ് മോര്‍ ഐറേനിയോസ്, ഡല്‍ഹി ഭദ്രാസനത്തിന്റെ കുര്യാക്കോസ് മോര്‍ യൗസേഫിയോസ്, ബാംഗഌര്‍-മൈലാപ്പുര്‍ ഭദ്രാസനത്തിന്റെ ഐസക്ക്മോര്‍ ഒസ്ത്താത്തിയോസ്, മുവാറ്റുപുഴ മേഖലാധിപന്‍ മാത്യൂസ് മോര്‍ അന്തിമോസ്എന്നീ മെത്രാപ്പോലീത്തന്മാരും, കൊല്ലം പണിക്കര്‍, സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി സ്ലീബ വട്ടവേലില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, സമുദായ ട്രസ്റ്റി ഷാജിചുണ്ടയില്‍, സെക്രട്ടറി അഡ്വ. ഏലിയാസ് പീറ്റര്‍, സമരസമിതി കണ്‍വീനര്‍ ഫാ. ജോണ്‍ ഐപ്പ്, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡോ.ജേക്കബ് മീഖായേല്‍പുല്യാട്ടേല്‍, അഡ്വ. കെ.ഒ. ഏലിയാസ്, അഡ്വ. റോയ് മാത്യു, ഭദ്രാസനസെക്രട്ടറിമാരായ ഫാ. ഡോ. മത്തായി അതിരം പുഴയില്‍, (മലബാര്‍, ) സ്‌കറിയഈന്തലാകുഴിയില്‍ (കോഴിക്കോട്), സമരസമിതി അംഗങ്ങള്‍, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന ഭാരവാഹികള്‍,മീനങ്ങാടി കത്തീഡ്രല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ബംഗ്ലൂര്‍ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രക്ക് മീനങ്ങാടിയില്‍ സ്വീകരണം നല്‍കും.യാത്രയുടെ സമാപനത്തിന്റെ ഭാഗമായി 29ന് മുഖ്യമന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കും.15 ദിവസം നീണ്ട് നില്‍ക്കുന്ന യാത്രക്ക് വിവിധ ഭദ്രാസനങ്ങളില്‍ സ്വീകരണംനല്‍കും. സ്വീകരണ കേന്ദ്രങ്ങളില്‍ വിശ്വാസികളില്‍ നിന്ന് അധികാരികള്‍ക്ക്നല്‍കാനുള്ള ഹര്‍ജി ഒപ്പിട്ട് സ്വീകരിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
നമ്മുടെ സഭയ്ക്ക് നഷ്ടമായ പള്ളികൾ തിരിച്ച് പിടിക്കുന്നതിനും ഇനിയുള്ള പള്ളികൾ പോകാതിരിക്കുന്നതിനും വേണ്ടി വളരെ വൈകിയാണെങ്കിലും തുടങ്ങിയ സമര പരിപാടികൾ ഒരു കാട്ടിക്കൂട്ടലുകൾ ആയി മാറാതിരിക്കുവാൻ തികച്ചും ആസൂത്രിതമായ , തീവ്രമായ, ഉറച്ച തീരുമാനങ്ങളിലൂടെ മുന്നേറുവാനും അതു വഴി സഭയ്ക്ക് നീതി ലഭിക്കുവാൻ ഒരു നിയമ നിർമ്മാണം ഗവർൺെമെന്റ് നടത്തിത്തരുവാൻ വേണ്ടി ശക്തമായ നിലപാടുകളിലൂടെ നമ്മുടെ സഭയുടെ ചുക്കാൻ പിടിക്കുന്നവർക്ക് കഴിയെട്ടെയെന്ന് പ്രാർത്ഥിക്കുന്നു