OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുപ്പത്തോട് മാധവന്‍നായര്‍ പുരസ്‌ക്കാരം സമ്മാനിച്ചു

  • S.Batheri
09 Dec 2020

 

പുല്‍പ്പള്ളി: ആധുനിക പുല്‍പ്പള്ളിയുടെ ശില്‍പ്പി കുപ്പത്തോട് മാധവന്‍നായര്‍ പുരസ്‌ക്കാരം സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.ജെ ബേബിക്ക് സമ്മാനിച്ചു. സാഹിത്യ മേഖലയില്‍ അദ്ദേഹം നല്‍കുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെയായിരുന്നു പുരസ്‌ക്കാര സമര്‍പ്പണം.20000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും ആറളം ഡി.എഫ്.ഒ യുമായ ഷജ്‌ന കരീം പുരസ്‌ക്കാര സമ്മേളനം ഉദ്ഘാടനം ചെയ്തു. കുപ്പത്തോട് മാധവന്‍നായര്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ എ.ഗംഗാധരന്‍ അദ്ധ്യക്ഷതവഹിച്ചു.മാനന്തവാടി മേരിമാതാ കോളേജ് മലയാളം വിഭാഗം പ്രൊഫസര്‍ ഡോ.ജോസഫ്.കെ ജോബ് പുരസ്‌ക്കാര സമര്‍പ്പണം നടത്തി.കുപ്പത്തോട് മാധവന്‍നായര്‍ അനുസ്മരണ പ്രഭാഷണം മത്തായി ആതിര,പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടു്തല്‍ സമിതി കണ്‍വീനര്‍ ബാബു നമ്പൂടാകം എന്നിവര്‍ നടത്തി.വിജയ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.സന്തോഷ്,വിജയ എല്‍.പി സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് കെ.സിന്ധു,ഷിജു കുടിലില്‍,എം.ബി സുധീന്ദ്ര കുമാര്‍,അഡ്വ.പി,സി ചിത്ര എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show