OPEN NEWSER

Saturday 27. Feb 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബത്തേരിയില്‍ വന്‍ മോഷണം; 22 പവനും, 20,50000 രൂപയും മോഷ്ടിച്ചു

  • S.Batheri
30 Nov 2020

ബത്തേരി: ബത്തേരിയയില്‍ ആളില്ലാത്ത സമയം വാതില്‍കുത്തിപൊളിച്ച് വീട്ടില്‍ കയറി സ്വര്‍ണ്ണവും, പണവും മോഷ്ടിച്ചു. ബത്തേരി ചിത്രാലയക്കര മാളപ്പുരയില്‍ സലീമിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വീടിന്റെ വാതിലിന്റെ ഡിസൈന്‍ഗ്ലാസ് പൊളിച്ച ശേഷം കതക് തുറന്ന് അകത്ത് കടന്ന് മോഷ്ടാവ് ബെഡ്‌റൂമിലെ കട്ടിലിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 20,50000 രൂപയും, അലമാരയിലുണ്ടായിരുന്ന 22 പവന്‍ സ്വര്‍ണ്ണവുമാണ് കവര്‍ന്നത്. ബംഗളൂരുവില്‍ ജോലി ചെയ്ത് വരുന്ന സലീമും,കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ബത്തേരി പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. 

സലീമും ബന്ധുവും ബംഗളുരുവില്‍ ഇഞ്ചി, ചേന കച്ചവടം നടത്തുന്നവരാണ്. കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും പിന്‍വലിച്ച 7 ലക്ഷവും, ഇഞ്ചി പറിച്ചുവിറ്റ വകയിലുള്ള 13 ലക്ഷവും, ചിട്ടിവിളിച്ച് കിട്ടിയ 50000 രൂപയുമാണ് മോഷണം പോയതെന്നാണ് പ്രാഥമിക വിവരം. മാലയും, വളകളും, കമ്മലുകളുമടക്കം 22 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയതായി വീട്ടുടമ പരാതി നല്‍കിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ബത്തേരിയില്‍ അടുത്തിടെ മോഷണം വ്യാപകമാകുന്നതിന്റെ ഒടുവിലത്തെ സംഭവമാണ് ഇന്നലെ നടന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആറോളം മോഷണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




Rajesh   01-Dec-2020

ഇത്രയും പണം വീട്ടിൽ വച്ചിട്ടുണ്ടെങ്കിൽ അത് കള്ള പണം തന്നെ ' ഈ 2020 ൽ എല്ലാം ബാങ്കിൽ കൂടെ നടത്താമെന്നിരിക്കെയും, രണ്ട് ലക്ഷത്തിൽ കൂടുതൽ ഉള്ള പണമിടപാട് കുറ്റകരം ആകുകയും ചെയ്ത സ്ഥിതിക്ക് എന്തിന് ഇവർ പണം ആയി തന്നെ കൈകാര്യം ചെയ്യുന്നു നികുതി വെട്ടിക്കുക എന്ന ലക്ഷ്യം മാത്രം കള്ളന് അഭിവാദ്യം അർപ്പിക്കുന്നില്ല . പക്ഷെ


LATEST NEWS

  • ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു 
  • നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്; ഫലപ്രഖ്യാപനം മെയ് രണ്ട്
  • സബ് കളക്ടര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
  • സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • വയനാട് ജില്ലയില്‍ ഇന്ന്  159 പേര്‍ക്ക് കൂടി കോവിഡ്; 114 പേര്‍ക്ക് രോഗമുക്തി ;154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • പ്രചാരണത്തിന് 5 പേര്‍ മാത്രം; 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് : സുനില്‍ അറോറ
  • വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ്
  •  എം.ഡി.എം.എ യും, ഹാഷിഷുമായി യുവാക്കള്‍ പിടിയില്‍
  • ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
  • സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show