വാഴക്കുല ലോഡിന്റെ മറവില്‍ ലക്ഷങ്ങളുടെ ലഹരി പദാര്‍ത്ഥം കടത്താന്‍ ശ്രമം ;75000 പാക്കറ്റ് ലഹരി ഉത്പ്പന്നം എക്‌സൈസ് പിടികൂടി

ബത്തേരി: വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും ബത്തേരി എക്‌സൈസ് റെയിഞ്ച് പാര്‍ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ 75000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വിപണിയില്‍ ഉദ്ദേശം മുക്കാല്‍ കോടി രൂപ വിലമതിക്കുന്നതാണിവ. മൈസൂരില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. കെ.എല്‍ 50 ജി 9387 നമ്പര്‍ ദോസ്ത് വണ്ടിയില്‍ വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കള്‍ കടത്തിയത്. വാഹനത്തിന്റെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് നായാടിക്കുന്ന് പനച്ചിക്കല്‍ അജ്മല്‍ (25), ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടന്‍ റഷീദ് (27) എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എം.കെ.സുനില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.രമേഷ്, പി എസ് വിനീഷ്, കെ.ജിശശികുമാര്‍ ,സി ഇ ഒ മാരായ എ.എസ് അനീഷ് ,പി.കെ.മനോജ് കുമാര്‍, അനില്‍കുമാര്‍ കെ.കെ., അമല്‍തോമസ്. എം ടി, െ്രെഡവര്‍ വീരാന്‍ കോയ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍