OPEN NEWSER

Friday 22. Jan 2021
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഭൂസമര സമിതി വയനാട്ടില്‍ രണ്ടു സീറ്റുകളില്‍ ജനവിധി തേടുന്നു

  • Kalpetta
24 Nov 2020

കല്‍പ്പറ്റ: സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍  നിയന്ത്രണത്തിലുള്ള ഭൂസമരസമതി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രണ്ടു സീറ്റുകളില്‍ ജനവിധി തേടുന്നു. പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പള്ളി പട്ടികവര്‍ഗ വനിതാ സംവരണ ഡിവിഷനിലും പുല്‍പ്പള്ളി പഞ്ചായത്തിലെ 15-ാം വാര്‍ഡിലുമാണ് (കൊളറാട്ടുകുന്ന്) ഭൂസമര സമിതി മത്സരിക്കുന്നത്. പുല്‍പ്പള്ളി ഡിവിഷനില്‍ കാപ്പിക്കുന്ന് താഴെക്കാപ്പ് പണിയ കോളനിയിലെ അനില അനന്തനും കൊളറാട്ടുകുന്ന് വാര്‍ഡില്‍ കൊളറാട്ടുകുന്ന് അരിയക്കോട് പണിയ കോളനിയിലെ എ.കെ.  രാജനുമാണ് ഭൂസസമര സമിതി സ്ഥാനാര്‍ഥികള്‍.താഴെകാപ്പ് കോളനിയിലെ പരേതനായ അനന്തന്‍കാക്കി ദമ്പതികളുടെ മകളാണ് 38കാരിയായ അനില.അവിവാഹിതയായ ഇവര്‍ ഏഴാംക്ലാസ് വരെ പഠിച്ചിട്ടുണ്ട്.കൂലിപ്പണിയെടുത്താണ് ഉപജീവനം.

അരിയക്കോട് കോളനിയിയിലെ വെള്ളിനെല്ല ദമ്പതികളുടെ മകനാണ് രാജന്‍.എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.ഭാര്യ ഗീതയും മകന്‍ രഞ്ജിത്തും അടങ്ങുന്നതാണ് കര്‍ഷകത്തൊഴിലാളിയായ ഇദ്ദേഹത്തിന്റെ കുടുംബം.

കൃഷിഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും ഔദാര്യമല്ല,അവകാശമാണ് എന്ന മുദ്രാവാക്യവുമായാണ് അനിലയും രാജനും വോട്ടര്‍മാരെ കാണുന്നത്.ആദിവാസികളിലെ പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ ധാരാളമുള്ളതാണ് കൊളറാട്ടുകുന്നു വാര്‍ഡും പുല്‍പ്പള്ളി ബ്ലോക്ക് ഡിവിഷനും.പണിയര്‍ക്കു ആദിവാസികളിലെ ഇതര സമുദായങ്ങളിലുള്ളവരും പൊതു വിഭാഗത്തില്‍പ്പെട്ടരും വോട്ട് തരുമെന്ന വിശ്വാസത്തിലാണ് അനിലയും രാജനും.തെരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായി സ്വന്തം സ്ഥാനാര്‍ഥികളെ ലഭിച്ച സന്തോഷത്തിലാണ് താഴെകാപ്പിലെയും അരിയക്കോടിലെയും പണിയ കുടുംബങ്ങള്‍.ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ തൊവരിമലയില്‍ നടന്ന ഭൂസമരത്തില്‍ അനിലയും രാജനും പങ്കെടുത്തിരുന്നു.

പുല്‍പ്പള്ളി പഞ്ചായത്തിലെ അഞ്ച്,ആറ്,ഏഴ്,എട്ട്,14,15,16 വാര്‍ഡുകള്‍ ചേരുന്നതാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് പുല്‍പ്പള്ളി ഡിവിഷന്‍.എല്‍ഡിഎഫിലെ ഇന്ദിര സുകുമാരന്‍,യുഡിഎഫിലെ രജനി ചന്ദ്രന്‍,ബിജെപിയിലെ മിനി പാളക്കൊല്ലി എന്നിവരാണ് ഡിവിഷനിലെ മറ്റു സ്ഥാനാര്‍ഥികള്‍.

കൊളറാട്ടുകുന്നു വാര്‍ഡില്‍ പി.എന്‍. ശിവന്‍(കോണ്‍ഗ്രസ്),ജോഷി ചാരുവേലില്‍(സിപിഎം),ഭാസ്‌കരന്‍ മടാപ്പറമ്പ്(ബിജെപി),ജോസ് പി. മാണി(എഎപി) എന്നിവരും സ്ഥാനാര്‍ഥികളാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ ബിജെപിയിലെ സുചിത്ര മേലേക്കാപ്പായിരുന്നു വിജയി.ജില്ലയില്‍ ഭൂസമര സമിതി രണ്ടു സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നതെന്നു ഭൂസമര സമിതി ജില്ലാ കണ്‍വീനര്‍ കെ.വി. പ്രകാശ്,സിപിഐ(എംഎല്‍)റെഡ് സ്റ്റാര്‍ ജില്ലാ സെക്ട്രടറി പി.ടി. പ്രേമാനന്ദ് എന്നിവര്‍ പറഞ്ഞു.പട്ടികവര്‍ഗക്കാരില്‍ പിന്നാക്കം നില്‍ക്കുന്ന പണിയ സമുദായത്തെ മുഖ്യധാരയിലേക്കു നയിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ്് അനിലയെയും ജനറല്‍ വാര്‍ഡില്‍ രാജനെയും സ്ഥാനാര്‍ഥിയാക്കിയതെന്നും അവര്‍ വിശദീകരിച്ചു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പഠനത്തോടൊപ്പം പരിശീലനം;വഴികാട്ടിയായി അസാപ് വിജയമന്ത്രം;ജില്ലയില്‍ 9935 വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി
  • വയനാട് ജില്ലയില്‍ ഇന്ന്  238 പേര്‍ക്ക് കൂടി കോവിഡ് ;235 പേര്‍ക്ക് രോഗമുക്തി; 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • പാതിരിപ്പാലം ഹൈവേ കവര്‍ച്ചാശ്രമം; ഒരാള്‍ അറസ്റ്റില്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 6,07,068 സമ്മതിദായകര്‍
  • സംസ്ഥാന പുരസ്‌കാര നിറവില്‍ അഷ്‌റഫ് വലിയപീടികയില്‍
  • ഏഴു വയസ്സുകാരനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു;അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു 
  • യുവതിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ;ഒരാള്‍ക്കെതിരെ കേസെടുത്തു; പ്രതി മുമ്പ് ഭാര്യയെ കുത്തിക്കൊന്ന കേസിലെയും പ്രതി
  • എസ്.എസ്.എല്‍.സി.,ഹയര്‍സെക്കണ്ടറി പരീക്ഷ  ഒരുക്കങ്ങള്‍ വിലയിരുത്തി
  • രാഹുല്‍ഗാന്ധി എം പി ജനുവരി 28ന്  വയനാട് ജില്ലയില്‍
  • വയനാട് ജില്ലയില്‍ ഇന്ന്  322 പേര്‍ക്ക് കൂടി കോവിഡ് ;179 പേര്‍ക്ക് രോഗമുക്തി; 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show