കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മില്ലിന്റെ മേല്‍ക്കൂരയിലേക്ക് മറിഞ്ഞു.

വെങ്ങപ്പള്ളി:കല്‍പ്പറ്റ -പടിഞ്ഞാറത്തറ റോഡില്‍ വെങ്ങപ്പള്ളിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡരികിലെ താഴ്ചയിലുള്ള തടിമില്ല് കെട്ടിടത്തിന് മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ല. പൊന്നാനി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. ഇരുവരേയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍