ഭീതി പരത്തിയ കടുവ വനം വകുപ്പിന്റെ കൂട്ടിലായി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ചീയമ്പം 73ല്‍ ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് ചീയമ്പം 73 ആനപന്തിയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ അകപ്പെട്ടത്. 9 വയസോളം പ്രായം മതിക്കുന്നതാണ് കടുവയെന്ന് വനപാലകര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ജനവാസ മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയടക്കം പിടികൂടിയ കടുവയാണിത്. പ്രദേശത്തെ 15 ഓളം ആടുകളെ കടുവ കൊന്നു തിന്നിരുന്നു.കടുവയെ പിടികൂടുന്നതിന് ഈ മാസം 8 നാണ് കൂട് സ്ഥാപിച്ചത്. കടുവയെ പിടികൂടാത്തതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധത്തിലായിരുന്നു.കൂട്ടിലായ കടുവയെ സീനിയര്‍ വെറ്ററിനറി സര്ജന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പരിശോധിക്കും. ചെതലയം റേഞ്ച് ഓഫീസര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍