OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൈത്തിരി വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലെന്ന ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുന്നു ;ജലീലിന്റെ സമീപത്തെ തോക്കില്‍ നിന്നും വെടിയുതിര്‍ന്നില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് 

  • Kalpetta
28 Sep 2020

 

വൈത്തിരി:വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ 2019 മാര്‍ച്ച് 6 ന് ജലീല്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നുവെന്ന ബന്ധുക്കളുടെയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആരോപണം  ബലപ്പെടുത്തുന്ന രീതിയില്‍ ഫോറന്‍സിക് പരിശോധനാ ഫലം. ജലീലിന്റെ മൃതദേഹത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ തോക്കില്‍ നിന്ന് വെടി പൊട്ടിയിട്ടില്ലെന്നും, തോക്ക് പിടിച്ചിരുന്ന വലതു കൈയില്‍ നിന്ന് ശേഖരിച്ച സാംപിളില്‍ വെടിമരുന്നിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീല്‍ ആദ്യം വെടിവെച്ചപ്പോള്‍ ആണ് തിരിച്ച് വെടിവെച്ചതെന്ന പൊലീസ് വാദം ഖണ്ഡിക്കുന്നതാണ് റിപ്പോര്‍ട്ടെന്നും, നടന്നത് വ്യാജ ഏറ്റുമട്ടലാണെന്ന് വ്യക്തമായതായും ജലീലിന്റെ സഹോദരന്‍സി.പി. റഷീദ് പറഞ്ഞു.കോടതിയില്‍  നല്‍കിയ തോക്കുകള്‍ തിരിച്ച് ലഭിക്കണമെന്ന് കാണിച്ച് പൊലീസ് നല്‍കിയ അപേക്ഷക്കെിതിരെ ജലീലിന്റെ കുടുംബം നല്‍കിയ ഹര്‍ജിയെ തുടര്‍!ന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ജലീല്‍ന്റെ ഇടതു കയ്യില്‍ നിന്നെടുത്ത സ്വാബില്‍ ലെഡിന്റെ അംശം കണ്ടെത്തിയതായി ഫോറന്‍സിക് റിപ്പോര്‍ട് പറയുന്നു.പക്ഷെ അതേ റിപ്പോര്‍ട്ടില്‍ ഇടതു കയ്യില്‍ നിന്നെടുത്ത സ്വാബില്‍ (ഐറ്റം 68 )വെടിമരുന്നിന്റെ അവശിഷ്ടം ഇല്ല എന്നും പറയുന്നു.  ജലീല്‍ വെടി ഉതിര്‍ത്തതായി പറയുന്ന തോക്കില്‍ നിന്ന് വെടി പൊട്ടിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ ഇടതു കയ്യില്‍ എങ്ങനെ ലെഡിന്റെ അംശം വന്നു എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരണമില്ലാത്തത് സംശയാസ്പദമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.. പൊലീസുകരുടേതായ വെടിയുണ്ടാകളല്ലാതെ മറ്റു വെടിയുണ്ടകള്‍ കണ്ടെത്തിയതായി ബാലിസ്റ്റിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.ആരുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട കൊണ്ടാണ് ജലീല്‍ കൊല്ലപെട്ടത് എന്നും  പരിശിധനയില്‍ കണ്ടെത്തിയില്ല.ഇതു കൊലപാതകിയായ പൊലീസുകാരെ രക്ഷിക്കാനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും ആരോപണമുയരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show