കോവിഡ് രോഗിയായ വയോധിക മരണപ്പെട്ടു
മാനന്തവാടി:കോവിഡ് 19 രോഗംമൂലം വീട്ടമ്മ മരിച്ചു.തൊണ്ടര്‍നാട് കാഞ്ഞിരങ്ങാട് പരേതനായ പൊന്തം കുഴിയില്‍ ശിവന്റെ ഭാര്യ തങ്കമ്മ (67) ആണ് മരിച്ചത്.പ്രമേഹം,കരള്‍,കിഡ്നി സംബന്ധമായ രോഗങ്ങളുള്ള ഇവര്‍ മേപ്പടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കേ അവിടുന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ഇന്ന് വൈകിട്ട് 6.00 മണിയോടെ മരണപ്പെടുകയായിരുന്നു.
തൊണ്ടര്‍നാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ഏതാനും ദിവസം മുമ്പ് മരുന്നിന് പോയ ഇവര്‍ക്ക് ഇവിടെ എത്തിയ മറ്റൊരു രോഗിയില്‍ നിന്നുള്ള സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നതെന്നാണ് നിഗമനം.ആ രോഗബാധിതനും ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
മക്കള്‍:ബിജു (അസി.എന്‍ജിനീയര്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് പനമരം),ബിന്ദു,ബിനു,ബിജി.മരുമക്കള്‍:സിന്ധു (അദ്ധ്യാപിക ഗവ.ഹൈസ്കൂള്‍. വടുവന്‍ചാല്‍ ), മുരളി (കേണിച്ചിറ),സന്ധ്യ,വിനോദ് (ഫയര്സ്റ്റേഷന്.ഓഫീസ് മാനന്തവാടി).സഹോദരങ്ങള്‍:നാരായണന്,പരമു (മൂവാറ്റുപുഴ), ലക്ഷ്മിക്കുട്ടി,ശാന്ത,ശോഭ,പരേതനായ കൃഷ്ണന്.
സംസ്കാരം കോ വിഡ് നിയമമനുസരിച്ച് നാളെ (സെപ്തംബര്‍ 17)നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍