വാഹനാപകടത്തില്‍ യുവാവ് മരിച്ചു

പുല്‍പ്പള്ളി:പുല്‍പ്പള്ളി ആനപ്പാറ പുത്തന്‍വീട് ഫിലിപ്പ് ഷൈനി ദമ്പതികളുടെ മകന്‍ കെനി ജോര്‍ജ്ജ് ഫിലിപ്പ് (25) ആണ് മരിച്ചത്. കെനി സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന ദോസ്ത് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.ഇന്ന് ഉച്ചയ്ക്ക് വേലിയമ്പത്തിന് സമീപമായിരുന്നു അപകടം.കെനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പിന്നീട് പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു കെനി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍