OPEN NEWSER

Wednesday 09. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന്  19 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധച  8  പേര്‍ക്ക് രോഗമുക്തി

  • S.Batheri
28 Aug 2020

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് (28.08.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 8 പേര്‍  രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1437 ആയി. ഇതില്‍ 1183 പേര്‍ രോഗമുക്തരായി. 245 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

രോഗം സ്ഥിരീകരിച്ചവര്‍:

ഇതര സംസ്ഥാനം: 

കര്‍ണാടക സ്വദേശികളായ രണ്ട് ലോറി െ്രെഡവര്‍മാര്‍ (32, 28),  ലഡാക്കില്‍ നിന്ന് വന്ന മിലിട്ടറി ഉദ്യോഗസ്ഥനായ മാനന്തവാടി കണിയാരം സ്വദേശി (24),  ഹൈദരാബാദില്‍ നിന്ന് വന്ന പേരിയ സ്വദേശി (30).

വിദേശം:

ഒമാനില്‍ നിന്ന് വന്ന ബത്തേരി സ്വദേശി (35), ഓഗസ്റ്റ് 23 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന തലപ്പുഴ സ്വദേശി (54).

സമ്പര്‍ക്കം: 

കല്‍പ്പറ്റ ജ്വല്ലറി ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശി (42), ചൂരല്‍മല സമ്പര്‍ക്കത്തിലുള്ള ചൂരല്‍മല സ്വദേശി (20), മേപ്പാടി സ്വദേശിനി (19), ബത്തേരി സമ്പര്‍ക്കത്തിലുള്ള ബീനാച്ചി സ്വദേശി (21), ചെതലയം സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശികളായ മൂന്ന് സ്ത്രീകള്‍ (33, 73, 11), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശികളായ ഒരു സ്ത്രീ (21), ഒരു പുരുഷന്‍ (52), കോട്ടത്തറ ബസ് കണ്ടക്ടറുടെ സമ്പര്‍ക്കത്തിലുള്ള മെച്ചന സ്വദേശി (50), വാളാട് സമ്പര്‍ക്കത്തിലുള്ള (12) വയസ്സ് പ്രായമുള്ള രണ്ട് വാളാട് സ്വദേശികള്‍,  സമ്പര്‍ക്ക ഉറവിടം അറിയാത്ത പൊഴുതന സ്വദേശി (38).  

 എട്ടുപേര്‍ക്ക് രോഗമുക്തി

ചൂരല്‍മല സ്വദേശികളായ മൂന്ന് പേരും വാരാമ്പറ്റ, റിപ്പണ്‍, പൂതാടി, കാരക്കാമല സ്വദേശികളായ ഓരോരുത്തരും, ഒരു കോഴിക്കോട് സ്വദേശിയുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന്  ആശുപത്രി വിട്ടത്. 

184 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.08) പുതുതായി നിരീക്ഷണത്തിലായത്  184 പേരാണ്. 263 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3783 പേര്‍. ഇന്ന് വന്ന  27 പേര്‍ ഉള്‍പ്പെടെ 316 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 823  സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 46,071 സാമ്പിളുകളില്‍ 43,690 പേരുടെ ഫലം ലഭിച്ചു. ഇതില്‍  42,253 നെഗറ്റീവും 1437 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
  • കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
  • നിപ രോഗ സാധ്യത;വയനാട് ജില്ലയിലും ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്
  • വാട്‌സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show