ലക്കിടി വാഹനാപകടം; പരിക്കേറ്റ ഡോക്ടറും മരണപ്പെട്ടു

വൈത്തിരി:ലക്കിടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കാര്‍ െ്രെഡവവര്‍ക്ക് പിന്നാലെ ഡോക്ടറും മരണപ്പെട്ടു.കോഴിക്കോട് പൊന്നിയം മീഞ്ചന്ത സ്വദേശിയും മേപ്പാടി പി.എച്ച്.സി യിലെ താല്‍ക്കാലിക ഡോക്ടറുമായ സുഭദ്ര പത്മരാജന്‍ (61) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.കോഴിക്കോട് ഭാഗത്ത് നിന്നും മേപ്പാടിയിലേക്ക് വരുന്നതിനിടെ ഡോക്ടര്‍ സഞ്ചരിച്ച കാര്‍ ലക്കിടിയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ ഓടിച്ചിരുന്ന നെടുങ്കരണ പുല്ലൂര്‍കുന്ന് പാറക്കല്‍ ഇബ്രാഹിമിന്റെ മകന്‍ അബു ത്വാഹിര്‍ (25) അപകടത്തെ തുടര്‍ന്ന് നേരത്തെ മരണപ്പെട്ടിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍