ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും ഓണസമ്മാനമായി മധുരം നല്കി യൂത്ത് കോണ്‍ഗ്രസ്സ്
പനമരം:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്നണി പോരാളികളായി നിന്ന് പ്രവര്‍ത്തിക്കുന്ന പനമരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും യൂത്ത് കോണ്‍ഗ്രസ്സ് വക ഓണസമ്മാനം നല്കി.പനമരം സി.എച്ച്.സി യിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കാനുള്ള മധുരം പലഹാരം യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ എറമ്പയില്‍ സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജയേയും പോലീസുകാര്‍ക്ക് നല്‍കാനുള്ള മധുരം പലഹാരം സിവില്‍ പോലീസ് ഓഫീസര്‍ മേഴ്സി എന്നിവരേയും ഏല്പിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് പനമരം മണ്ഡലം പ്രിസിഡന്റ് സച്ചിന് സുനില്‍,അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് സ്വാലിഹ് ഇമിനാണ്ടി,മനാഫ് ഉപ്പി, ജുനൈസ് പനമരം. എന്നിവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍