OPEN NEWSER

Wednesday 30. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാളാട് കോവിഡ് വ്യാപനം;ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പറ്റിയത് ഗുരുതര വീഴ്ച:തവിഞ്ഞാല്‍ പഞ്ചായത്ത് യുഡി എഫ് അംഗങ്ങള്‍. 

  • Mananthavadi
12 Aug 2020

മാനന്തവാടി:വാളാട് പ്രദേശത്ത്  കോവിഡ് വ്യാപിച്ചതില്‍ ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പറ്റിയ ഗുരുതര വീഴ്ച പറ്റിയതായി തവിഞ്ഞാല്‍ പഞ്ചായത്ത് പ്രതിപക്ഷ യുഡിഎഫ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.ക്വാറന്റയിന്‍ തീരുമാനത്തിലടക്കം സി.പി.എം.രാഷ്ട്രീയം കളിക്കുന്നതായും യു.ഡി.എഫ്.മെമ്പര്‍മാര്‍  ആരോപിച്ചു. ജില്ലാ കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും യു.ഡി.എഫ് മെമ്പര്‍മാര്‍ പറഞ്ഞു.വാളാട് രോഗവ്യാപനത്തില്‍ ആദ്യ ഘട്ടത്തില്‍ ടെസ്റ്റുകളും മറ്റും കാര്യക്ഷമമായി നടന്നിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത് കീഴ്‌മേല്‍ മറിഞ്ഞ അവസ്ഥയാണെന്നും യു ഡി എഫ് കുറ്റപ്പെടുത്തി. ഭരണ സമിതിയില്‍ പോലും ചര്‍ച്ച ചെയ്യാതെ സി.പി.എം. ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. സ്വന്തം വീടുകളില്‍ പോലും കൊവിഡ് പോസറ്റീവ് ഉള്ള സി.പി.എം.കുടുംബങ്ങളിലെ അംഗങ്ങള്‍ പോലും ആരോഗ്യ വളണ്ടിയര്‍മാര്‍ എന്ന് പറഞ്ഞ് പുറത്തിറങ്ങി നടക്കുമ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ മാത്രം ക്വാറന്റയിനില്‍ ഇരുത്തുന്ന അവസ്ഥയാണ് തവിഞ്ഞാലില്‍ നടക്കുന്നത്. വാര്‍ഡുകളിലെ ജാഗ്രത സമിതിയെ പോലും നോക്കുകുത്തികളാക്കി സി.പി.എം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളാണ് ആരോഗ്യ വകുപ്പും പോലീസും ചെയ്തു വരുന്നത്. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കാലത്ത് വാളാട് ഉരുവിനെ അറുത്ത് മാംത്സ വില്പന അടക്കം നടത്തിയത് സി.പി.എം ഉം ആരോഗ്യ വകുപ്പും അറിഞ്ഞു കൊണ്ട് തന്നെയാണ് . ഇക്കാര്യങ്ങളടക്കം ജില്ലയിലെ ഉന്നത പോലീസ്, ആരോഗ്യ, റവന്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഇതുവരെ യാതൊരു വിധ നടപടികളും അധികൃതര്‍ സ്വീകരിച്ചില്ലെന്നും യു.ഡി.എഫ് മെമ്പര്‍മാര്‍ കുറ്റപ്പെടുത്തി.

 

 വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് മെമ്പര്‍മാരായ എം.ജി.ബാബു, വി.കെ.ശശിധരന്‍, എല്‍സി ജോയ് എന്നിവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേരളം പനിക്കിടക്കയില്‍: പനി കേസുകളില്‍ കുത്തനെ വര്‍ധന.
  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
  • യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ നിയന്ത്രണം പിന്‍വലിച്ചു
  • വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍
  • വയനാടിന്റെ അഭിമാനം; സജനയും മിന്നുമണിയും ഡബ്ല്യുപിഎല്ലില്‍ വീണ്ടും
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; യുവാവിന് തടവും പിഴയും
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show