OPEN NEWSER

Wednesday 09. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥി വഞ്ചനയുടെ മുഖമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറി:കെഎസ്‌യു

  • S.Batheri
04 Aug 2020

ബത്തേരി:2019 ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് കോളേജ് അട്ടിമറിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി.വിദ്യാര്‍ത്ഥി വഞ്ചനയുടെ മുഖമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി  ഗവണ്‍മെന്റ് കോളേജിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തത് സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയുടെ ഭാഗമാണെന്നും കെ.എസ്.യു ആരോപിച്ചു.ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ധേശിക്കുന്ന മുഴുവന്‍ രേഖകളും ഐ സി ബാലക്യഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയതും നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കുളുകളുടെയും വിദ്യാര്‍ത്ഥികളുടെ എണ്ണം സംബന്ധിച്ച പഞ്ചായത്തുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടും കോളേജിലേക്ക് ശുപാര്‍ശ ചെയ്യാന്‍ ഉദ്ധേശിക്കുന്ന കോഴ്‌സുകളുടെ വിവരങ്ങളും താല്‍ക്കാലികമായി ക്ലാസ്സ് തുടങ്ങുന്നതിനുള്ള സ്ഥാപനത്തിന്റെ വിശദാംശങ്ങളും സ്ഥാപന മേധാവിയുടെ സമ്മതപത്രവും സ്ഥിരമായി കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തിന്റെ ലഭ്യത സംബന്ധിച്ച് വിവരങ്ങളും രേഖകളും കൈമാറിയതാണ് എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കനത്ത പരാജയമാണ് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിക്കുടാതെ വിദ്യാര്‍ത്ഥികളുടെ പംനത്തിനവശ്യമായി ഉടന്‍ തന്നെ കോളേജിനെ യൂണിവേഴ്‌സിറ്റിയുടെ സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോളേജ് യഥാര്‍ത്ഥമാക്കണമെന്നും കെ എസ് യു ജില്ലാ കമ്മറ്റി അറിയിച്ചു കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ലയണല്‍ മാത്യു നിഖില്‍ തോമസ് അമല്‍ പങ്കജാക്ഷന്‍ ഷൈജിത്ത് സി എന്നിവര്‍ സംസാരിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
  • കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
  • നിപ രോഗ സാധ്യത;വയനാട് ജില്ലയിലും ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്
  • വാട്‌സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show