നാട്ടിക്കാവശ്യമായ നെല്‍ വിത്ത് പാകി
കുപ്പാടിത്തറ:സിപിഐഎം കുപ്പാടിത്തറ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 2 ഏക്കര്‍ തരിശ് പാടത്ത് നെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കുപ്പാടിത്തറ ചണാലത്ത് പാടശേഖര സമിതിയുടെ പാടത്ത് നെല്‍വിത്ത് പാകി.നാട്ടിക്കാവശ്യമായ നെല്‍ വിത്ത് പകല്‍ ചടങ്ങ് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന് ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മറ്റി അംഗം പി ജി സജേഷ് അദ്ധ്യക്ഷനായിരുന്നു.ഏരിയാ സെക്രട്ടറി സി.എച്ച് മമ്മി ,ജില്ലാ കമ്മറ്റി അംഗം എം.സെയത്, കെ എം രാഘവന്,ലോക്കല്‍ സെക്രട്ടറി എം ജി സതീഷ് കുമാര്‍ ,ലോക്കല്‍ കമ്മറ്റി അംഗം സിന്ധു പുറത്തൂട്ട് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍