1200 ന്റെ തിളക്കത്തില്‍ കെ.എസ് വിഷ്ണുമായ

മീനങ്ങാടി:ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ മുഴുവന്‍ സ്‌കോറും കരസ്ഥമാക്കിയ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ.എസ് വിഷ്ണുമായയുടെ നേട്ടത്തിന് തിളക്കമേറെ.കല്‍പ്പറ്റയിലെ ചുമട്ടുതൊഴിലാളിയായ ശിവാനന്ദന്റെയും വീട്ടമ്മയായ പുഷ്പലതയുടെയും മകളാണ്. മുട്ടില്‍ എടപ്പെട്ടിയിലാണ് വീട്.പഠനത്തോടൊപ്പം പാഠ്യേതരമേഖലകളിലും മികവു പുലര്‍ത്തുന്ന ഈ മിടുക്കിക്ക് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ സാമൂഹിക ശാസ്ത്രമേളയിലെ വാര്‍ത്താ വായനമത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കീമിലെ സജീവാംഗമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍