OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോറിയില്‍ കടത്തിയ 54000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

  • S.Batheri
14 Jul 2020

ബത്തേരി:വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി എകസൈസ് റെയിഞ്ച് പാര്‍ട്ടിയും,എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും  ബത്തേരി ടൗണില്‍ വെച്ച് സംയുക്തമായി നടത്തിയ പരിശോധനയില്‍ കെ.എ 55 4091 നമ്പര്‍ ലോറിയില്‍ കടത്തിയ 54000 പാക്കറ്റ് ഹാന്‍സുള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.പുകയില ഉല്‍പന്നങ്ങള്‍ശര്‍ക്കര ലോഡിന്റെ മറവില്‍36 ചാക്കുകളിലായി ഒളിപ്പിച്ചു കടത്തുകയായിരുന്നു.ബത്തേരിയിലും പരിസര പ്രദേശങ്ങളിലും വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്നു. ചില്ലറ വിപണിയില്‍ അരക്കോടി രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട്, കൊടുവള്ളി കിഴക്കോത്ത് സ്വദേശികളായ ഡ്രൈവര്‍ പൊയിലങ്ങല്‍ വീട്ടില്‍ മുഹമ്മദ് ജെംഷീര്‍ (34) സഹായി പരട്ടക്കുന്നുമ്മല്‍ അബ്ദുള്‍ ബഷീര്‍ കെ.കെ.എന്നിവര്‍ പിടിയിലായി.പ്രതികള്‍ക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു. പാര്‍ടിയില്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എം.കെ സുനില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.രമേഷ് ബത്തേരി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ദനന്‍ പ്രിവന്റീവ് ഓഫീസര്‍ എം.ബി ഹരിദാസ് സി പി ഒ മാരായ അനീഷ് എ.എസ്, അനില്‍കുമാര്‍ കെ.കെ, വിഷ്ണു, അനീഷ് എ ആര്‍ ,െ്രെഡവര്‍ അന്‍വര്‍ സാദിഖ് എന്നിവരുണ്ടായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show