OPEN NEWSER

Friday 31. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മണല്‍ കൊള്ള നടത്തിയവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം: യൂത്ത് കോണ്‍ഗ്രസ് 

  • S.Batheri
06 Jul 2020

 

പനമരം:പ്രളയത്തിന്റെ സമയത്ത് പുഴകളില്‍ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നല്‍കിയ ഉത്തരവിന്റെ മറവില്‍ അനധികൃതമായി മണല്‍ കടത്തുകയും പുഴയോരങ്ങള്‍  യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയും ചെയ്ത ആളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം ഗ്രാമ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ പുഴകളില്‍ നിന്നും അനധികൃതമായി മണല്‍ കടത്ത് വ്യാപകമായിടും  പ്രദേശവാസികള്‍ ഇതുമൂലം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍  അറിയിച്ചിട്ട് പോലും യാതൊരുവിധ നടപടിയും സ്വീകരിക്കാതെ മണല്‍ കടത്തുന്ന ആളുകള്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത പനമരം പഞ്ചായത്ത്  പഞ്ചായത്ത് പ്രസിഡണ്ട്  രാജിവയ്ക്കണമെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍. പി.വി ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു .പ്രളയത്തില്‍ പുഴകളില്‍ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കംചെയ്യുന്നതിനുള  തീരുമാനത്തെ അംഗീകരിക്കുന്നു  എന്നും എന്നാല്‍ ആ ഉത്തരവിന്റെ മറവില്‍ നടക്കുന്ന അനധികൃത മണല്‍ കൊള്ളക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പനമരം ഗ്രാമ പഞ്ചായത്ത് ഓഫീസ്  മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റോബിന്‍ പനമരം അധ്യക്ഷതവഹിച്ചു.തുടര്‍ന്ന് പ്രവര്‍ത്തകര്‍ അനധികൃത മണല്‍കടത്ത് നടത്തിയ സ്ഥലത്ത് മുള തൈക്കള്‍ വെച്ചുപിടിപ്പിക്കുകയും. പുഴ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.എ.എം നിശാന്ത്, മുസ്തഫ എറമ്പയില്‍, അഫ്‌സല്‍ ചീരാല്‍ ,എ.കെ.ബിജി, അസീസ് വാളാട്, സിറിള്‍ ജോസ്, ഷിജു പനമരം, കെ.ടി.നിസാം,സച്ചിന്‍ സുനില്‍ ,ഫൈസല്‍ അമ്പലപ്പാടി തുടങ്ങിയ നേതൃത്വം നല്‍കി

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnanz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വയനാട് ജില്ലാ പോലീസ് കായികമേളക്ക് നാളെ തുടക്കമാകും.
  • ഫണ്ട് തട്ടിയെടുക്കാന്‍ കര്‍പ്പൂരാദി തൈലത്തിന്റെ ബില്ലും വാഹനത്തിന്റെ ട്രിപ്പ് ഷീറ്റും ! തൊണ്ടര്‍നാട് തൊഴിലുറപ്പ് തട്ടിപ്പില്‍ നടന്നത് വെറൈറ്റി കളികള്‍
  • വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
  • വ്യാജ ഓണ്‍ലൈന്‍ ട്രെഡിങ് വഴി 77 ലക്ഷം രൂപ തട്ടിയ കേസ്; ഹരിയാന സ്വദേശി വയനാട് സൈബര്‍ പോലീസിന്റെ പിടിയില്‍
  • മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പോലീസ് സഹായത്തോടെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു
  • പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍; ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
  • വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്
  • വയനാട്ടിലെ ആരോഗ്യ സ്ഥാപനങ്ങള്‍ പുരസ്‌കാര നിറവില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show