എം.സി സെബാസ്റ്റ്യന്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി ചെയര്മാന്
പനമരം:കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി ചെയര്‍മാനായി എം.സി സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കോട്ടയത്ത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തേടെ നടന്ന സംസ്ഥാന സമിതി ഭാരവാഹികളുടെ യോഗമാണ് എം.സി സെബാസ്റ്റ്യനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. കഴിഞ്ഞ 45 വര്‍ഷമായി കേരളാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു വരുന്ന പനമരം സ്വദേശിയായ സെബാസ്റ്റന്‍ നിലവില്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. മലബാറില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ കേരളാ കോണ്‍ഗ്രസിന്റെ തലപ്പത്ത് നിയമിതനാകുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്മാന്, ബ്ലോക്ക് പഞ്ചായത്തംഗം, പഞ്ചായത്തംഗം, ലാന്റ് ബോര്‍ഡ് അംഗം, ജില്ലാ ക ബേര്‍ഡ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച സെബാസ്റ്റ്യന്‍ അറിയപ്പെടുന്ന ഒരു വാഗ്മി കൂടിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍