മഹിളാ മോര്‍ച്ച മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി:പാടിച്ചിറ മൃഗാശുപത്രിയിലെ വനിതാ ഡോക്ടറെ സമാധാനപരമായി ജോലി ചെയ്യാന്‍ അനുവദിക്കാത്തവിധം ശല്യപ്പെടുത്തുന്ന കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ക്ഷീരകര്‍ഷകര്‍ക്ക് മികച്ച സേവനം നടത്തുന്ന ഡോക്ടറെ ഒറ്റപ്പെടുത്താനുള്ള ചിലരുടെ ഗുഢാലോചന അംഗീകരിക്കുകയില്ലെന്നും ഡോക്ടറെ ഭീഷണിപ്പെടുത്തിയവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുള്ളന്‍കൊല്ലി പഞ്ചായത്ത് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പാടിച്ചിറ മൃഗാശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി .സൈജു പുലിക്കുത്തി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.സിനി രാജന് അധ്യക്ഷത വഹിച്ചു.ശാന്തിനി അജി സി.പി.പ്രകാശന്, ആശാ ഷാജു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍