മഹിളാ അസോസിയേഷന് പ്രതിഷേധ ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ പാടിച്ചിറ മൃഗാശുപത്രി വെറ്റിനറി സര്ജന് ഡോക്ടര്‍ ലക്ഷ്മി അരവിന്ദിനെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന് പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി ടൗണില്‍ പ്രകടനവും പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണയും നടത്തി.സ്ത്രീകളോട് മാന്യമായി പെരുമാറന്‍ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തയ്യാറാകണമെന്നും അനധികൃതമായി പുറത്താക്കിയ ആശാ വര്‍ക്കര്‍ നിഷയെ തിരിച്ചെടുക്കണമെന്നും വനിതാ ഡോക്ടറെ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ആവശ്യപ്പെട്ടു.സ്ത്രീകള്‍ക്ക് മാന്യമായി തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് പഞ്ചായത്ത് ഭരണ സമിതി സ്വീകരിക്കുന്നത് ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്നും അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും മഹിളാ അസോസിയേഷന് ആവശ്യപ്പെട്ടു.സമരം മഹിളാ അസോസിയേഷന് പുല്‍പ്പള്ളി ഏരിയാ സെക്രട്ടറി ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സുമംഗല രാഘവന് അധ്യക്ഷത വഹിച്ചു. രഷിത പ്രതീഷ്,ശോഭന പ്രസാദ്. സിസിലി ചെറിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍